The Kerala State Nirmithi Kendra

നിര്‍മ്മാണ വസ്തുക്കളുടെ ഉല്പാദനം

നിര്‍മ്മാണ വസ്തുക്കളുടെ ഉല്പാദനം

കെട്ടിട നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളാണ് നിര്‍മ്മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം, വിലക്കയറ്റം എന്നിവ. അതിന് ഒരുപരിധിവരെ പരിഹാരം എന്ന നിലയില്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ കീഴില്‍ ഉത്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഹോളോകോണ്‍ക്രീറ്റ് ബ്ലോക്ക്, സോളിഡ്‌കോണ്‍ക്രീറ്റ്‌ബ്ലോക്ക്, ഇന്റര്‍ലോക്ക് എന്നിവയുടെ നിര്‍മ്മാണ യുണിറ്റുകള്‍ കെസ്‌നിക്കിന്റെ വിവിധ സെന്ററുകളില്‍ നിര്‍മ്മിച്ചുവരുന്നു.

വട്ടിയൂര്‍ക്കാവ്, കാരോട്, കല്ലുവാതുക്കല്‍, അടൂര്‍, മുട്ടം, ചെട്ടികുളങ്ങര, എറണാകുളം, പാലക്കാട്, ചിറ്റൂര്‍ എന്നിവിടങ്ങളിലെ റീജിയണല്‍ സെന്ററുകളില്‍ കെസ്‌നിക്ക് ബില്‍ഡിംഗ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.