കലവറ ബില്‍ഡിംഗ് മെറ്റീരില്‍ ഫെയല്‍ പ്രൈസ് ഷോപ്പ് – കെസ്‌നിക് കലവറ വഴി സിമന്റ്, കമ്പി എന്നിവ ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്കും എ.പി.എല്‍ ഗുണഭോക്താക്കള്‍ക്കും സംഭരണ നിരക്കിനേക്കാള്‍ 15% ത്തോളം കുറവ് വരുന്ന രീതിയില്‍ വില്‍ക്കപ്പെടുന്നു. കെസ്‌നിക് കലവറകള്‍ വട്ടിയൂര്‍ക്കാവ്, കാരോട്, കല്ലുവാതുക്കല്‍, അടൂര്‍, പാല, മുട്ടം, നീണ്ടൂര്‍, ചെട്ടികുളങ്ങര, ഉദയനാപുരം, എറണാകുളം, എടക്കാട്ടുവയല്‍, പാലക്കാട്, ചിറ്റൂര്‍, അഗളി, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു. പാല, കോഴിക്കോട് കലവറകളിലൂടെ പിടിച്ചെടുക്കപ്പെട്ട മണല്‍ വില്‍പ്പന നടത്തുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും കലവറകള്‍ സ്ഥാപിക്കപ്പെടുന്നതാണ്.