The Kerala State Nirmithi Kendra

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , മുട്ടം

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , മുട്ടം

1995 ല്‍ പ്രാദേശിക നിര്‍മ്മിതി കേന്ദ്ര, മുട്ടം സ്ഥാപിതമായി. പ്രോജക്ട് റിപ്പോര്‍ട്ട്, ഡിസൈന്‍, എസ്റ്റിമേറ്റ് തയ്യാറാക്കല്‍, എന്നിവയ്ക്കായി കണ്‍സള്‍ട്ടിംഗ് വിഭാഗം പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍, വിവിധ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നു. പൊതുജനങ്ങള്‍ക്ക് ഒരു ഹൗസിംഗ് ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകള്‍ക്ക് ആര്‍ട്ടിസാന്‍ പോലുള്ള ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നു. ഹോളോ കോണ്‍ക്രീറ്റ് ബ്ലോക്കുകളും സോളിഡ് കോണ്‍ക്രീറ്റ് ബ്ലോക്കുകളും നിര്‍മ്മിക്കുന്നതിനായി പ്രൊഡക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. വിവിധ കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബും സ്ഥാപിച്ചിട്ടുണ്ട്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ നല്‍കുന്നതിന് കലവറ പ്രവര്‍ത്തിക്കുന്നുണ്ട്.

ബന്ധപ്പെടുക

ശ്രീമതി. സിനിമോള്‍.ബി.എന്‍.
റീജിയണല്‍ എഞ്ചിനീയര്‍ മുട്ടം
റീജിയണല്‍ നിര്‍മ്മിതി കേന്ദ്രം, മുട്ടം
ഗവണ്‍മെന്റ് പോളി ടെക്‌നിക് ക്യാമ്പസ്
മുട്ടം. പി.ഒ, ഇടുക്കി ജില്ല-685587
ഫോണ്‍ നമ്പര്‍ : 0486-2555996
ഇ-മെയില്‍: ksnkmuttom@gmail.com

പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍

  1. കട്ടപ്പന പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണം
  2. വനിതാ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ മൂന്നാംഘട്ട നിര്‍മ്മാണം
  3. ഷോപ്പിംഗ് കോംപ്ലക്‌സ് കഞ്ഞിക്കുഴി
  4. ഫ്രണ്ട് ഓഫീസ് നിര്‍മ്മാണം കട്ടപ്പന മുനിസിപ്പാലിറ്റി
  5. ഷോപ്പിംഗ് കോംപ്ലക്‌സ് എരട്ടയാര്‍