The Kerala State Nirmithi Kendra

റീജിയണല്‍ നിര്‍മ്മിതി കേന്ദ്രം അടൂര്‍

റീജിയണല്‍ നിര്‍മ്മിതി കേന്ദ്രം അടൂര്‍

1996-ല്‍ സ്ഥാപിതമായ ഈ കേന്ദ്രം പാര്‍പ്പിട നിര്‍മ്മാണത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും, ഉപഭോക്താവിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പന, നടപ്പിലാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ഈ കേന്ദ്രത്തില്‍ വിവിധതരം പരിശീലന പരിപാടികളും സംഘടിപ്പിച്ചുവരുന്നു. ഒരു കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഉല്പാദന കേന്ദ്രവും, കലവറയും, നിര്‍മ്മാണ വസ്തുക്കളുടെ പരിശോധനശാലയും ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നു.

പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍

  1. ഐ.എച്ച്. ആര്‍.ഡി.എഞ്ചിനീയറിംഗ് കോളേജ്.
  2. ഗവ: യു.പി.എസ്. കുന്നിട.
  3. റസിഡന്‍ഷ്യല്‍ കെട്ടിടം, തുമ്പമണ്‍
  4. പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിനുവേണ്ടിയുള്ള ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റ് മല്ലപ്പള്ളി
  5. ഐ.റ്റി.ഐ. ചെന്നീര്‍ക്കര (ക്യാന്റീന്‍ കെട്ടിടം)
  6. കെ.എം.എസ്.സി.എല്‍. അടൂര്‍
  7. കെ.എം.എസ്.സി.എല്‍. കരുനാഗപ്പള്ളി
  8. നോര്‍ക്ക പത്തനംതിട്ട
  9. കണ്ടെയ്‌നര്‍ മോഡ്യൂള്‍, എക്‌സൈസ് വകുപ്പ്
  10. റോര്‍ഡ് നിര്‍മ്മാണം – 12 എണ്ണം
  11. സര്‍ക്കാര്‍ എല്‍.പി.എസ് സ്‌കൂള്‍ കെട്ടിടം, പാണ്ടി മലപ്പുറം
  12. വനിതാ ജീവനക്കാര്‍ക്കുവേണ്ടി ഡ്രസിംഗ് റൂം നിര്‍മ്മാണം, എക്‌സൈസ് വകുപ്പ്
  13. പന്തളം കരിമ്പ് ഫാമിന്റെ ബ്യൂട്ടിഫിക്കേഷന്‍ പ്രവര്‍ത്തികള്‍
  14. പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കെട്ടിട നിര്‍മ്മാണം.

ഈ കേന്ദ്രത്തില്‍ 3 സാങ്കേതിക ജീവനക്കാരും 1 ഭരണവിഭാഗം ജീവനക്കാരുമുണ്ട്.

ബന്ധപ്പെടുക

ശ്രീമതി. ലത. പി.ആര്‍.
റീജിയണല്‍ എഞ്ചിനീയര്‍
റീജിയണല്‍ നിര്‍മ്മിതി കേന്ദ്രം,
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൈറ്റ്
മണക്കാല.പി.ഒ, അടൂര്‍,
പത്തനംതിട്ട ജില്ല -691551
ഫോണ്‍ നമ്പര്‍: 04734-231673
ഇ-മെയില്‍ ksnkadoor@gmail.com