The Kerala State Nirmithi Kendra

ഞങ്ങളെക്കുറിച്ച്

1993 ല്‍ കെനിയയിലെ നെയ്‌റോബിയില്‍ നടന്ന യു.എന്‍. കമ്മീഷന്‍ ഓഫ് ഹ്യൂമന്‍ സെറ്റില്‍മെന്‍സിന്റെ (UNCHS) പതിനാലാം സെഷനില്‍ അന്തര്‍ദേശീയ തലത്തില്‍ നിര്‍മ്മിതിയുടെ മാതൃക അംഗീകരിക്കപ്പെട്ടു. 1996-ല്‍ യുണൈറ്റഡ് കോണ്‍ഫറണ്‍സ് ഓണ്‍ ഹ്യൂമണ്‍ സെറ്റില്‍മെന്റ് സമ്മേളന വേളയില്‍ സുസ്ഥിര മനുഷ്യവാസ വികസനത്തിന് യുണൈറ്റഡ് നേഷന്‍സിന്റെ ‘ഗ്ഗോബല്‍ ബെസ്റ്റ് പ്രാക്ടീസ്’ എന്ന പുരസ്‌കാരത്തിന് നിര്‍മ്മിതി അര്‍ഹയായി.

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര (കെസ്‌നിക്)

1989-ല്‍ സ്ഥാപിതമായ കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര (കെസ്‌നിക്) ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് ഇണങ്ങിയതുമായ കെട്ടിട നിര്‍മ്മാണ സാങ്കേതികവിദ്യ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനും, പ്രാവര്‍ത്തികമാക്കുന്നതിനുംവേണ്ടി മുന്‍നിരയിലുള്ള ഒരു സ്ഥാപനമാണ്. കെസ്‌നിക് മുന്നോട്ടുവച്ച ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ (സി.ഇ.ഇ.എഫ്) സീഫ് സാങ്കേതികവിദ്യ, ഉയര്‍ന്ന വിലയുള്ള നിലവിലെ പ്രക്രീയകള്‍ക്ക് ഒരു പ്രായോഗികമായ ബദല്‍ ആയിത്തീരുകയും, തന്മൂലം ആയിരക്കണക്കിനുള്ള പാര്‍പ്പിട നിര്‍മ്മാണ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമായി മാറുകയും ചെയ്തു. തദ്ദേശീയമായി ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ രീതി കരുത്തിലും ശക്തിയിലും വിട്ടുവീഴ്ചയില്ലാതെ തന്നെ ലാഭത്തോടെ നിര്‍മ്മിക്കപ്പെടുന്നു.

  • നിലവില്‍ പരീക്ഷണ ശാലകളില്‍ മാത്രം ഒതുക്കപ്പെടുന്ന സാങ്കേതിക വിദ്യകളെ ഭൂമിയിലേക്ക് കൈമാറി അവ പ്രായോഗികമാക്കുകയാണ് ഇവിടെ.
  • ജനങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യകളുടെ വ്യാപനം.
  • ഇതര കെട്ടിട സാങ്കേതിക വിദ്യകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക (പ്രാദേശിക ഗുണഭോക്താക്കള്‍)
  • കണ്‍സള്‍ട്ടന്‍സി പ്രോജക്ടുകളുടെ നടത്തിപ്പും, നിര്‍മ്മാണവും/പ്രദര്‍ശിപ്പിക്കുക.

ലക്ഷ്യങ്ങള്‍

  • പ്രൊഡക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക.
  • നിര്‍മ്മാണ മേഖലയില്‍ നൂതനമായ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു പ്രധാന ഏജന്‍സിയായി പ്രവര്‍ത്തിക്കുക.
  • ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
  • ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍, എന്നിവയുമായി ആശയവിനിമയം നടത്തുകയും ഭവന നിര്‍മ്മാണ മേഖലയിലെ ഗവേഷണത്തിന്റെ ഫീല്‍ഡ് ലെവല്‍ ആപ്ലിക്കേഷന്‍ ഉറപ്പാക്കുകയും ചെയ്യുക.
  • ആശയങ്ങളും നയങ്ങളും സംബന്ധിച്ച് സര്‍ക്കാരിന് ഉപദേശവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുക.
  • ഭവന നിര്‍മ്മാണം സംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കുവാനും അവ സൂക്ഷിക്കാനുമായി പ്രവര്‍ത്തിക്കുക.
  • ഭവന നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് ഉചിതമായ സാങ്കേതിക വിദ്യയുടെ തിരഞ്ഞെടുപ്പും പ്രചരണവും.
  • പരിശീലന പരിപാടികളുടെ പാഠ്യപദ്ധതി തയ്യാറാക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുക.
  • പരമ്പരാഗത ഭവന സാങ്കേതിക വിദ്യകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി പൊതുജനങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  • ഭവന നിര്‍മ്മാണ മേഖലയില്‍ മാനവ വിഭവശേഷി വികസന പ്രോഗ്രാം ഏറ്റെടുക്കുക.
  • പ്രോജക്ടുകള്‍ രൂപപ്പെടുത്തുന്നതിനും ഭവന നിര്‍മ്മാണ മേഖലയിലും അനുബന്ധ മേഖലകളിലും കണ്‍സള്‍ട്ടന്‍സി സേവനം ഏറ്റെടുക്കുക.
  • ഭവന നിര്‍മ്മാണ മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക
  • സി.ഇ.ഇ. എഫ് (സീഫ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടങ്ങളെ പ്രത്യേകിച്ച് പൊതു കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക.
  • സര്‍ക്കാരിന്റെയും മറ്റു ഏജന്‍സികളുടെയും സ്വയംതൊഴില്‍ പദ്ധതികള്‍ നടത്തി യുവാക്കള്‍ക്ക് തൊഴിലും വരുമാന മാര്‍ഗ്ഗവും ഉണ്ടാക്കുക.
  • നിലവില്‍ പരീക്ഷണ ശാലകളില്‍ മാത്രം ഒതുക്കപ്പെടുന്ന സാങ്കേതിക വിദ്യകളെ ജനങ്ങളിലേക്ക് കൈമാറി അവ പ്രായോഗികമാക്കുക.
  • ജനങ്ങളിലേക്ക് ഈ സാങ്കേതിക വിദ്യകളുടെ വ്യാപനം
  • ഇതര കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യകളില്‍ ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുക.
  • നിര്‍മ്മാണവും കണ്‍സള്‍ട്ടന്‍സി പ്രോജക്ടുകള്‍ നടത്തുന്നതിലൂടെ ഈ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.