The Kerala State Nirmithi Kendra

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , കോഴിക്കോട്

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , കോഴിക്കോട്

1994 ലാണ് ഈ കേന്ദ്രം സ്ഥാപിതമായത്. ഹൗസിംഗ് ഗൈഡന്‍സ്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പന ചെയ്യല്‍, നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍, വിവിധ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നു. ബി.പി.എല്‍ ഗുണഭോക്തക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ വിതരണം ചെയ്യുന്നു. വിവിധ കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബും സ്ഥാപിച്ചിട്ടുണ്ട്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീല പരിപാടികളും വിവിധ ആര്‍ട്ടിസാന്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കോഴിക്കോട് റീജിയണല്‍ കേന്ദ്രത്തില്‍ 6 സാങ്കേതിക ജീവനക്കാരും 5 ഭരണവിഭാഗം ജീവനക്കാരുമുണ്ട്.

ബന്ധപ്പെടുക

ശ്രീമതി. തങ്കം എസ്.കെ. പിള്ള
റീജിയണല്‍ എഞ്ചിനീയര്‍
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , കോഴിക്കോട്
തിരുത്തിയാട്, നിയര്‍ അഴകോടി ടെമ്പിള്‍,
കോഴിക്കോട്-673004
ഫോണ്‍ നമ്പര്‍ : 0495-2725394
ഇ-മെയില്‍: nirmithikkd @gmail.com

പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍

  1. പ്രീ മെട്രിക് ഹോസ്റ്റല്‍, കോഴിക്കോട്
  2. കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലെ അപ്ഗ്രഡേഷന്‍ പ്രവര്‍ത്തികള്‍
  3. ദേവി സഹായം ലൈബ്രറിക്ക് പുതിയ കെട്ടിട നിര്‍മ്മാണം, തിരുത്തിയാട്, കോഴിക്കോട്
  4. വടകര, ടൂണേരി ഐ.റ്റി.ഐ യുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍.
  5. കോഴിക്കോട് സാമൂഹ്യക്ഷേമ ഇന്‍സ്‌പെക്ഷന്‍ ഓഫീസിന് പുതിയ കെട്ടിട നിര്‍മ്മാണം.