The Kerala State Nirmithi Kendra

ആര്‍ക്കിടെക്ച്ച്വറല്‍ & അക്കാദമിക് വിംഗ്-കോട്ടയം

ആര്‍ക്കിടെക്ച്ച്വറല്‍ & അക്കാദമിക് വിംഗ്-കോട്ടയം

23.04.2018 ലെ 23-ാം ഭരണ നിര്‍വ്വഹണ ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് കോട്ടയം റീജിയണല്‍ ഓഫീനെ സംസ്ഥാന തലത്തിലെ ആര്‍ക്കിടെക്ചറല്‍ & അക്കാദമിക് വിഭാഗമായി രൂപീകരിച്ചു. റീജിയണല്‍ സെന്റര്‍ കോട്ടയത്തിന്റെ മറ്റ് പ്രവര്‍ത്തികളും പ്രോജക്ടുകളും ആര്‍.എന്‍.കെ. പാല റീജിയണല്‍ കേന്ദ്രം വഴി നടപ്പിലാക്കുന്നതാണ്.

എല്ലാ കെട്ടിടങ്ങളുടെയും ഇന്റീരിയറുകളുടെയും ആര്‍ക്കിടെക്ചര്‍ രൂപകല്‍പ്പനകള്‍ തയ്യാറാക്കുകയും, ടെണ്ടര്‍ ചെയ്യുന്നതിനായി കണക്കുകളും പ്രോജക്ട് പ്രൊപ്പോസലുകളും BOQ ഉം തയ്യാറാക്കുന്നു. ഈ ഓഫീസില്‍ ഹൗസിംഗ് ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തിക്കുന്നു.

എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്കായി പരിശീലന പരിപാടികള്‍ നല്‍കുന്നു. വിവിധ സര്‍വ്വകലാശാലകളുമായും, വകുപ്പുകളുമായും സഹകരിച്ച് സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും നടത്തുന്നു. വിവിധ ഓഫീസര്‍ തല പരിശീലന പരിപാടികളും ഈ ഓഫീസിന്റെ കീഴില്‍ നടത്തുന്നുണ്ട്.

 

ഇവിടെ 4 സാങ്കേതിക ജീവനക്കാരും 2 ഭരണവിഭാഗം ജീവനക്കാരും, 3 ഫീല്‍ഡ് സ്റ്റാഫും പ്രവര്‍ത്തിക്കുന്നുണ്ട്.

ബന്ധപ്പെടുക

ശ്രീമതി. മിനിമോള്‍ ചാക്കോ
കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര
സ്റ്റേറ്റ് ആര്‍ക്കിടെക്ചറല്‍ & അക്കാഡമിക് വിംഗ് ഓഫീസ്,
എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസ്,
പ്രിയദര്‍ശിനി ഹില്‍സ്. പി.ഒ
അതിരമ്പുഴ, കോട്ടയം -686 560
ഫോണ്‍ നമ്പര്‍ : 731502
ഇ-മെയില്‍: kesnik.kottayam@gmail.com,
kesnikrnkktm@gmail.com

പൂര്‍ത്തിയാക്കിയ ഡിസൈന്‍ പദ്ധതികള്‍

  1. പാലക്കാട്, ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ ആര്‍ക്കി ടെക്ചര്‍ ഡിസൈന്‍
  2. ബി.സി.എം കോളേജ് കോട്ടയത്തിന്റെ ഡിസൈന്‍
  3. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, തലപ്പാടി
  4. വി.എച്ച്.എസ്.ഇ സ്‌കൂള്‍ വയല കെട്ടിട നിര്‍മ്മാണം.
  5. നാട്ടകം ലീഗല്‍ മെട്രോളജി ഓഫീസ്